തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കാൽച്ചറൽ പ്രോഗ്രാം തണൽ സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ





ടൊറൻ്റോ: തണൽ കാനഡ ഒരുക്കുന്ന മെഗാ മ്യൂസിക്കൽ കാൽച്ചറൽ പ്രോഗ്രാം തണൽ സന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മെയ് 11 ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സ്‌കാർബോറോ സെയ്ൻ്റ് ജോൺ ഹെൻ്റി ന്യൂമാൻ കാത്തോലിക് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. 

സംഗീതം, നൃത്തം, ലൈവ് ഓർക്കസ്ട്ര തുടങ്ങി കലാസാംസ്‌കാരിക പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കും.

ദാരിദ്ര്യത്താലും രോഗത്താലും ദുരിതമനുഭവിക്കുന്ന നിർധനരായവർക്ക് ജാതി മത വർണ്ണവ്യതാസം ഇല്ലാതെ കൈത്താങ്ങൊരുക്കുന്ന തണൽ കാനഡ, കാനഡയിലെ ഏറ്റവും അറിയപ്പെടുന്ന നോൺ പ്രോഫിറ്റബിൾ ഓർഗനൈസേഷനുകളിൽ ഒന്നാണ്. 

പണത്തിൻ്റെ ദൗർലഭ്യം കാരണം തീർപ്പാക്കാൻ സാധിക്കാത്ത നിരവധി അഭ്യർത്ഥനകളുണ്ട്. തണൽ കാനഡയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തേകുവാൻ തണൽ കാനഡയുടെ അംഗത്വം എടുക്കാവുന്നതാണ്. 
പുതിയ രജിസ്ട്രേഷൻ http://www.thanalcanada.com/membership-form.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് (647) 8569965/ (647) 9963707/ (416) 8772763/ (647) 5318115/ (647) 8953078 / (647) 7215770. ഇമെയിൽ : thanalcomada.gmail
Previous Post Next Post