പി സി ജോർജിൻ്റെ മകൻ ഷോണ്‍ ജോർജാണ് ഹർജിക്കാരൻ.
വീണയുടെ കമ്ബനിക്ക് വിദേശത്തും അക്കൗണ്ടുണ്ടെന്ന് ഹർജിയില്‍ പറയുന്നു. ഈ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയിട്ടുണ്ട്.
എസ്‌എൻസി ലാവ്‌ലിൻ, പിഡബ്ലിയുസി എടക്കമുള്ള കമ്ബനികള്‍ ഈ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്നാണ് ഹർജിയില്‍ പറയുന്നത്.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് 11.30 ന് കൊച്ചിയിൽ വാർത്താ സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ഷോണ്‍ അറിയിച്ചു. നിലവില്‍ സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കണമന്ന ഹർജി കോടതിയുടെ പരിഗണനയിലുണ്ട്.