ഉഷ്ണതരംഗം: കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും





പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യന്ത്രി അഭ്യർഥിച്ചു
ഉഷ്ണതരംഗം: കോളെജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച വരെ അടച്ചിടും
തിരുവനന്തപുരം: ഉഷ്ണതരംഗത്തെ തുടർന്ന് മെയ് ആറു വരെ സംസ്ഥാനത്തെ പ്രൊഫണൽ കോളെജുൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിന്‍റേതാണ് തീരുമാനം.
ADVERTISEMENT
Ads by


സ്കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണിമുതൽ മുന്നുമണിവരെയുള്ള സമയത്ത് നടത്തരുത്. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരീശിലന കേന്ദ്രങ്ങളിൽ പകൽസമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പകൽ 11 മണി മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യന്ത്രി അഭ്യർഥിച്ചു
Previous Post Next Post