മണർകാട് ഇല്ലിവളവിൽ യുവതിയുടെ കാലിൽ ടിപ്പർലോറി കയറിയിറങ്ങി


പാമ്പാടി: സ്കൂട്ടർ യാത്രക്കാരിയിയ യുവതിയുടെ കാലിൽ ടിപ്പർലോറി കയറിയിറങ്ങി. ആറാം മൈൽ സ്വദേശിനി അനിതയ്ക്കാണ് പരിക്കേറ്റത്. കോട്ടയം കുമളി ദേശീയ പാതയിൽ മണർകാട് ഇല്ലിവളവ് ഇളപ്പുങ്കൽ കവലയിൽ  വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. 
ജോലി കഴിഞ്ഞു വരികയായിരുന്നു യുവതി. ഇതിനിടെ അമിത വേഗത്തിലെത്തിയ ലോറി സ്കൂട്ടറിലിടിച്ചശേഷം കാലിൽകയറുകയായിരുന്നു. പരിക്കേറ്റ യുവതിയെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിന് സാരമായി പരുക്കേറ്റു
Previous Post Next Post