കറുകച്ചാലിൽ മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ചനും മകനും അറസ്റ്റിൽ. പിടിയിലായത് നെടുംകുന്നം സ്വദേശികൾ




 കറുകച്ചാൽ : മധ്യവയസ്കയെ ആക്രമിച്ച കേസിൽ അച്ഛനെയും, മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നെടുംകുന്നം നിലമ്പൊടിഞ്ഞ ഭാഗത്ത് ഇടക്കല്ലിൽ വീട്ടിൽ സുകുമാരൻ നായർ കെ.ആർ (61), ഇയാളുടെ മകനായ സുജിത്ത് കുമാർ ഇ.എസ് (34) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി നെടുംകുന്നം നിലമ്പൊടിഞ്ഞ കവല ഭാഗത്തുവച്ച് നെടുംകുന്നം വട്ടക്കാവ് സ്വദേശിനിയായ മധ്യവയസ്കയെ ചീത്ത വിളിക്കുകയും,ദേഹോപദ്രവമേൽപ്പിക്കുകയുമായിരുന്നു. വീട്ടമ്മയുടെ മകനുമായി ഇവർക്ക് മുൻവിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ സുനിൽ ജി, സി.പി.ഓ മാരായ സന്തോഷ് കുമാർ, സുരേഷ്,സുനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
Previous Post Next Post