യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു






തൃശൂര്‍: തൃശൂര്‍ കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് അക്രമം ഉണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. ചേര്‍പ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ട മനുവും വെങ്ങിണിശ്ശേരി സ്വദേശികളായ മറ്റു മൂന്നുപേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് മനു കോടന്നൂരില്‍ ബൈക്ക് കൊടുക്കുന്നതിനായി എത്തിയപ്പോള്‍ പ്രതികള്‍ ഹോക്കി സ്റ്റിക്കു കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം.

തലയ്ക്ക് അടിയേറ്റ ഉടന്‍ മനുവിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. സംഭവത്തില്‍ വെങ്ങിണിശ്ശേരി സ്വദേശി മണികണ്ഠന്‍ അടക്കം മൂന്നുപേരാണ് പ്രതികളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. മണികണ്ഠന്‍ നേരത്തെ രണ്ടു കൊലപാതകക്കേസുകളില്‍ പ്രതിയാണ്.


Previous Post Next Post