തൃശ്ശൂരിൽ പേരാമംഗലത്ത് വച്ച് കെഎസ്ആർടിസി ബസിൽ യുവതി പ്രസവിച്ചു.അങ്കമാലിയിൽ നിന്ന് തൊട്ടിപാലത്തേക്ക് വരികയായിരുന്ന ബസ് പേരാമംഗലം പൊലീസ് സ്റ്റേഷന് മുന്നിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന അനുഭവപെടുകയായിരുന്നു.തുടർന്ന് ഉടൻ തന്നെ ബസ് തൃശൂർ അമല ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവതി പ്രസവിക്കുകയായിരുന്നു.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.തിരുനാവായ സ്വദേശിയായ യുവതി പെൺകുഞ്ഞിനാണ് ജന്മം നൽകിയത്.