സംഘർഷത്തിനു പിന്നാലെ പത്തനംതിട്ടയിലെ തിയറ്റർ കോംപ്ലക്സിൽ നിന്നും കാൽ വഴുതി വീണ് യുവാവ് മരിച്ചു..ദുരൂഹത…


പത്തനംതിട്ടയിലെ തിയറ്റർ കോംപ്ലക്സിനു മുകളിൽനിന്ന് കാൽ വഴുതിവീണ് ഓപ്പറേറ്റർ മരിച്ചു. പത്തനംതിട്ട ട്രിനിറ്റി തിയറ്ററിലെ ഓപ്പറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 12.30ഓടെയാണ് സംഭവം നടന്നത്.സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
തിയറ്ററിൽ ഇന്നലെ രാത്രി സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് അപകടമെന്നു പറയുന്നു. അതേസമയം, മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോൾ തെന്നിവീണുവെന്നാണ് പോലീസ് പറയുന്നത്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Previous Post Next Post