കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍. ചാലക്കുടി സ്വദേശിനി ഡോണ(30)യാണ് മരിച്ചത്.
താമസിക്കുന്ന വീട്ടില്‍ തന്നെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ വ്യക്തമാക്കുന്നത്. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ പൗലോസിനെ കാണാനില്ലെന്നാണ് വിവരം. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചു.
ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലയില്‍ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു