പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പഞ്ചസാരകൊണ്ട് തുലാഭാരംപ്രവർത്തകരുടെ ആഗ്രഹപ്രകാരമാണ് തുലാഭാരമെന്ന് വി. ഡി. സതീശൻ






തൃശൂർ: പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് പുറപ്പള്ളി കാവ് ഭഗവതി ക്ഷേത്രത്തിൽ 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം. കഴിഞ്ഞ ലോക്‌സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകർ വഴിപാട് നേർന്നതാണെന്നും അവരുടെ ആഗ്രഹ പ്രകാരമാണ് തുലാഭാരമെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
75 കിലോ പഞ്ചസാരയാണ് തുലാഭാരത്തിന് ആവശ്യമായി വന്നത്. തുടർന്ന് ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് പ്രസാദം സ്വീകരിച്ചു. ഒരു മണിക്കൂര്‍ സമയം പൂജാ കര്‍മ്മങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

അതേസമയം കഴിഞ്ഞ വർഷം നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുലാഭാരം നടത്തിയിരുന്നു. ശേഷം വഴിപാടായി ധന്വന്തരീ ഹോമവും, പഞ്ചസാര കൊണ്ട് തുലാഭാരവും നടത്തിയായിരുന്നു മടങ്ങിയത്.


Previous Post Next Post