ജോർജിയയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മറിഞ്ഞു; മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു


അമേരിക്കയിലെ ജോർജിയയിൽ കാറപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. രണ്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റു. മരിച്ചവരിൽ രണ്ട് പേർ പെൺകുട്ടികളാണ്

അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിച്ചിരുന്ന അഞ്ച് വിദ്യാർഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. അഞ്ച് പേരും 18 വയസ് പ്രായമുള്ളവരാണ്. ശ്രീയ അവസരള, അൻവി ശർമ, ആര്യൻ ജോഷി എന്നിവരാണ് മരിച്ചത്

റിത്വേക് സോമേപള്ളി, മുഹമ്മദ് ലിയാക്കത്ത് എന്നിവർക്കാണ് പരുക്കേറ്റത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു
Previous Post Next Post