എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം..യുവാവ് അറസ്റ്റിൽ…



പത്തനംതിട്ട: കടയിലേക്കെന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി എട്ട് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പ്രതി പിടിയിൽ.അയിരൂർ തടിയൂർ കടയാർ വാഴയിൽ വീട്ടിൽ നിന്ന് കാഞ്ഞീറ്റുകരയിലെ വാസുദേവപുരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ലിജു തോമസ് (31) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് കുട്ടിയെ ഇയാൾ സ്കൂട്ടറിൽ കയറ്റി കടയിലേക്കെന്നു പറഞ്ഞ് കൊണ്ടുപോയി കാഞ്ഞീറ്റുകരയ്ക്ക് സമീപമുള്ള കനാൽ പാലത്തിൽ വച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.
കുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെ ഇവർ പോലീസിൽ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് അമ്മയുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണത്തിൽ പൊലീസ് കാഞ്ഞീറ്റുകരയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച യുവാവിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Previous Post Next Post