തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ ആണ് നടപടി. ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി. രവീന്ദ്രൻ നായരെയാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ടിലാണ് തിരിമറി നടത്തിയത്.
5 ലക്ഷം രൂപ ഫണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് രവീന്ദ്രൻ വകമാറ്റിയതായി പാർട്ടി കണ്ടെത്തി. ഇതേത്തുടർന്ന് ഇയാളെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് പ്രാഥമിക അംഗത്വം മാത്രം നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.