കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം….


കൊല്ലം മടത്തറയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു.മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത് . ആട് കിണറ്റിൽ വീണത് അറിഞ്ഞ് അല്‍ത്താഫ് രക്ഷിക്കുന്നതിനായി കിണറ്റില്‍ ഇറങ്ങുകയായിരുന്നു .വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. തുടർന്ന് ശ്വാസം കിട്ടാതെ അല്‍ത്താഫ് കിണറ്റിനുള്ളിൽ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു .

കടക്കൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് അൽത്താഫിനെ പുറത്തെടുത്തത്. അപ്പോഴക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.മരിച്ച അൽത്താഫ് തിരുവനന്തപുരത്തു സോളാറിന്റെ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു .
Previous Post Next Post