ഒരു വർഷമായി കേംബ്രിഡ്ജ് സിറ്റി കൗണ്‍സിലിന്‍റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു തന്‍റെ കഠിന പ്രയത്നത്തിലൂടെയാണ് കേംബ്രിഡ്ജ് നഗരത്തിന്‍റെ നഗരപിതാവ് എന്ന പദവിയിലേക്ക് എത്തുന്നത്. യുകെയില്‍ വിവിധ ജോലികള്‍ ചെയ്തുവന്നിരുന്ന ബൈജു 2008ല്‍ കേംബ്രിഡ്ജ് റീജണല്‍ കോളജില്‍ ചേർന്നതാണ് വഴിത്തിരിവായത്. തുടർന്ന് 2013ല്‍ ആംഗ്ലിയ റസ്കിൻ സർവകലാശാലയില്‍നിന്ന് എല്‍എല്‍ബിയും ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയില്‍നിന്ന് എംപ്ലോയ്‌മെന്‍റില്‍ ഉന്നത ബിരുദവും നേടി.
2018ല്‍ ആദ്യമായി കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ വാർഡില്‍നിന്ന് ലേബർ ടിക്കറ്റില്‍ കൗണ്‍സിലറായി വിജയിച്ചത്.
അറിയപ്പെടുന്ന ക്രിമിനല്‍ ഡിഫൻസ് സോളിസിറ്റർ കൂടിയാണ് ബൈജു. കോട്ടയം കരിപ്പൂത്തട്ട് തിട്ടാല പാപ്പച്ചൻ-ആലീസ് ദമ്ബതികളുടെ മകനാണ്. കേംബ്രിഡ്ജില്‍ നഴ്സിംഗ് ഹോം യൂണിറ്റ് മാനേജരായി ജോലിചെയ്യുന്ന ഭാര്യ ആൻസി *കോട്ടയം മുട്ടുചിറ മേലുകുന്നേല്‍ കുടുംബാംഗമാണ്.*