കോട്ടയം വടവാതൂരിൽ എംആർഎഫ് ഫാക്ടറിക്ക് സമീപം റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.തൂങ്ങിമരിച്ച നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.



 

കോട്ടയം കോട്ടയം വടവാതൂരിൽ എംആർഎഫ് ഫാക്ടറിക്ക് സമീപം റബർ തോട്ടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.തൂങ്ങിമരിച്ച നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു.കടുത്ത ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്തു നിന്നും തൂങ്ങാൻ ഉപയോഗിച്ചു എന്ന് കരുതുന്ന കയറും ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് മണർകാട് പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് മേൽ നടപടികൾ സ്വീകരിക്കുന്നു. പ്രദേശത്തെ കാണാതായ ആളുകളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നു.


Previous Post Next Post