തൃശൂർ: കനത്ത മഴ തുടരുന്നതിനിടെ തൃശൂർ ജില്ലാ ആശുപത്രിക്കു സമീപം കൂറ്റന്‍ മരം വീണു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ഓട്ടോ റിക്ഷകളുടെ മുകളിലേക്കാണ് മരം വീണത്. ഈ സമയം വാഹനങ്ങളിൽ ആളില്ലാത്തതിനാൽ വന്‍ അപകടമാണ് ഒഴിവായത്. തൃശൂർ സെന്‍റ് തോമസ് കോളെജ് റോഡിൽ ഗതാഗതം പൂർണമായി തടസപ്പെട്ടു.
ഉഗ്ര ശബ്ദത്തോടെയാണ് മരം പൊട്ടി വീണതെന്നും അപകടം നടക്കുന്നതിനു തൊട്ടു മുന്‍പായി നിറയെ ആളുകളുമായുള്ള ബസ് റോഡിലൂടെ കടന്നുപോയിരുന്നതായും നാട്ടുകാർ പറഞ്ഞു. ജില്ലാ ആശുപത്രിയുടെ പീഡിയാട്രിക് വാർഡിനു സമീപമാണ് അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പുകൾ മുറിച്ചു മാറ്റി.