നിയന്ത്രണം നഷ്ടമായ സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം; സംഭവം ഇല്ലിക്കലിൽ




കോട്ടയം : നിയന്ത്രണം നഷ്ടമായ സ്കൂട്ടർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഇല്ലിക്കൽ പതിനഞ്ചിൽ കടവ് പുളിനാക്കൽ പടിഞ്ഞാറേ വീട്ടിൽ കുഞ്ഞുമോന്റെ മകൻ ഷമീർ (31) ആണ് മരിച്ചത്..

ഇന്നലെ രാത്രി പുളിനാക്കൽ കലുങ്കിൽ ഇദ്ദേഹം ഓടിച്ച സ്കൂട്ടർ ഇടിക്കുകയും..ഇദ്ദേഹം തലകീഴായി തോട്ടിൽ വീഴുകയും ആയിരുന്നു. വീഴ്ചയിൽ ഇദ്ദേഹത്തിന്റെ ഒരു കാൽ സ്കൂട്ടറിൽ ഉടക്കിയനിലയിൽ വെള്ളത്തിൽ നെഞ്ചുവരെ മുങ്ങി കിടക്കുകയായിരുന്നു. അത് വഴിപൊയ രണ്ടു കുട്ടികളാണ് വെള്ളത്തിൽ കിടക്കുന്നത് കണ്ടത് .കുട്ടികൾ തൊട്ടടുത്ത വീട്ടിൽ നിന്നും ആളുകളെ കൂട്ടി വന്നു കരക്ക് എടുത്തപ്പോഴേക്കും മരിച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് .3.30 നു താഴത്തങ്ങാടി ജുമാ മസ്ജിദിൽ കബറടക്കും.
Previous Post Next Post