സജീവ് ശാസ്‌താരം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളിൽ ഏറെയായി മുഖ്യധാര മാധ്യമങ്ങളിലും TV ചാനലുകളിലും ജ്യോതിഷ സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജ്യോതിഷ പണ്ഡിതനാണ് സജീവ് വി ശാസ്താരം ....ചങ്ങനാശേരി പെരുന്നയിൽ ഇദ്ധേഹത്തിൻ്റെ ജ്യോതിഷാലയം പ്രവർത്തിക്കുന്നുണ്ട്
ഫോൺ 96563 77700
അശ്വതി : പൂർവ്വികമായ സ്വത്തു ലഭിക്കുവാൻ യോഗം , അന്യരുമായി സംസാരിച്ച് വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക .. പൊതുപ്രവർത്ത നരംഗത്ത് നേട്ടങ്ങൾ , ഗൃഹത്തിൽ മോടിപിടിപ്പിക്കലുകൾ ഉണ്ടാകും , സന്താനങ്ങൾക്കായി പണച്ചെലവ് .
ഭരണി : പുതിയ പദ്ധതികളില് പണം മുടക്കി മികച്ച നേട്ടങ്ങൾ കൈവരിക്കും. അധി കാരികളില് നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാന്പത്യജീവിതത്തില് നിലനിന്നിരുന്ന അസ്വസ്ഥതകള് ശമിക്കും. വാഹനയാത്രകളില് ശ്രദ്ധ പുലര്ത്തുക. ഭവനനിര്മാണം പൂര്ത്തീകരിക്കുവാന് സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങള് പിടിപെടാനിടയുണ്ട്.
കാർത്തിക : രോഗദുരിതങ്ങള് അനുഭവിക്കാനിടയുള്ള വാരമാണ്. ആരോഗ്യകാര്യത്തില് ശ്രദ്ധിക്കുക, ഔഷധ സേവ വേണ്ടിവരും , ഗൃഹാന്തരീക്ഷത്തില് പ്രശ്നങ്ങള് ഉടലെടുക്കാം. ബന്ധു ജനങ്ങള് മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. . സുഹൃത്തുക്കളുടെ വിവാഹത്തില് സംബന്ധിക്കും. വ്യവഹാരങ്ങളില് തിരിച്ചടിയുണ്ടായേക്കാം.
രോഹിണി : മ ജീവിത പങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗബാധയുണ്ടാകാന് സാധ്യതയുണ്ട്. വിദ്യാഭ്യാസപരമായ നേട്ടങ്ങള് കൈവരിക്കും. മത്സരപ്പരീക്ഷകളില് നേട്ടം കൈവരിക്കും. സഹോദരങ്ങള്ക്കു നേട്ടം. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും, ബന്ധുജന സഹായമുണ്ടാകും.
മകയിരം : കടുത്ത സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചനം , പ്രധാന തൊഴിലില് നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാന് സാധിക്കും. പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളില് നിന്നു വിട്ടുനിന്നിരുന്നവര്ക്ക് തിരികെ ജോലികളില് പ്രവേശിക്കുവാന് സാധിക്കും. ഔഷധങ്ങളില് നിന്ന് അലര്ജി പിടിപെടാനിടയുണ്ട്.
തിരുവാതിര : സ്നേഹിക്കുന്നവരില് നിന്ന് എതിര്പ്പ് നേരിടും. വ്യാപാരം, മറ്റു ബിസിനസ് എന്നിവയില് ഏര്പ്പെട്ടിരിക്കുന്നവര്ക്ക് സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില് തിരിച്ചടികള് നേരിടും. പുണ്യസ്ഥല സന്ദര്ശനം നടത്തും .
പുണർതം : ആരോഗ്യ പരമായ വിഷമതകൾ ശമിക്കും , രോഗദുരിത ശമനം. ജീവിതപങ്കാളിയില് നിന്ന് ഉറച്ച പിന്തുണ. പ്രണയബന്ധിതര്ക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങള് ഉണ്ടാകാം. അനിയന്ത്രിത കോപം നിയന്ത്രിക്കുവാൻ കഴിയാതെ വരും , മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളില് നിന്നു മോചനം.
പൂയം : കുടുംബസമേതം യാത്രകള് നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക് അനുകൂല ഫലം. സ്വന്തമായി ബിസിനസ് നടത്തുന്നവര്ക്ക് മികച്ച ലാഭം. യാത്രകള് കൂടുതലായി വേണ്ടിവരും. രോഗദുരിതങ്ങളില് വിഷമിക്കുന്നവര്ക്ക് ആശ്വാസം. ഭക്ഷണത്തില് നിന്നുള്ള അലര്ജി പിടിപെടും.
ആയില്യം : സുഹൃദ് സഹായം ലഭിക്കും , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. വിവാഹാലോചനകളില് തീരുമാനമാകും, ഉപഹാരങ്ങൾ ലഭിക്കും , സഹോദരഗുണം വർദ്ധിച്ചു നിൽക്കും , ഏറ്റെടുത്ത പ്രവര്ത്തനങ്ങളില് വിജയിക്കുവാന് കഴിയും.
മകം : പ്രവർത്തനങ്ങളിൽ തടസ്സം നേരിടും. തെറ്റിദ്ധാരണ മൂലം അപവാദംകേൾക്കുവാനിടവരും , . മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച് അബദ്ധത്തില് ചാടാതെ ശ്രദ്ധിക്കുക. കാര്ഷിക മേഖലയില് പ്രവര്ത്തിക്കുന്നവര്ക്ക് അവിചാരിത നഷ്ടം. മുതിര്ന്ന കുടുംബാംഗങ്ങൾക്ക് രോഗാരിഷ്ടതയുണ്ടാകാൻ സാദ്ധ്യത
പൂരം : പണമിടപാടുകളില് കൃത്യത പാലിക്കും. പ്രവർത്തനമികവിലൂടെ മറ്റുള്ളവരുടെ പ്രീതി സന്പാദിക്കും. ഗൃഹത്തില് നവീകരണ പ്രവര്ത്തനങ്ങള് നടക്കും. കുടുംബജീവിത സൗഖ്യം വര്ധിക്കും. പൊതുപ്രവര്ത്തനത്തില് മികച്ച വിജയം കൈവരിക്കും.വിദ്യാർഥികൾക്ക് അനുകൂല വാരം .
ഉത്രം : സന്താനങ്ങൾക്ക് ഉപരിപഠനത്തിണ് അവസരമൊരുങ്ങും , . കഫജന്യ രോഗങ്ങള് പിടിപെടാം. ദീര്ഘയാത്രകള് ഒഴിവാക്കുക. പണമിടപാടുകളിൽ നേട്ടം , പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. മാനസിക പിരിമുറുക്കം ശമിക്കും . കുടുംബത്തിലെ മുതിര്ന്ന ബന്ധുക്കള്ക്ക് അനാരോഗ്യം, യാത്രകൾ വേണ്ടിവരും.
അത്തം : ഏര്പ്പെടുന്ന കാര്യങ്ങളില് വിജയം. തൊഴില്പരമായി ഉയര്ന്ന വിജയം കൈവരിക്കും, വിദേശത്തുനിന്നു നാട്ടില് തിരിച്ചെത്തും. പൊതുപ്രവര്ത്തനങ്ങളില് വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. . വാക്കുതര്ക്കങ്ങളിലേര്പ്പെട്ട് അപമാനമുണ്ടാകും. കര്ണരോഗ ബാധ.
ചിത്തിര : അപ്രതീക്ഷിത ചെലവുകള് വര്ധിക്കും. വാഹനയാത്രകള്ക്കിടയ്ക്ക് ധനനഷ്ടം സംഭവിക്കുവാനും സാദ്ധ്യത . അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില് നിന്ന് മോചനം. വിലപിടിപ്പുള്ള വസ്തുക്കള് മോഷണം പോകാനിടയുള്ളതിനാൽ ശ്രദ്ധിക്കുക ബന്ധുക്കള് വഴി നേട്ടം.
ചോതി : ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങള്ക്ക് അരിഷ്ടതകള്ക്കു സാധ്യത. ഉത്തരവാദിത്തം വര്ധിക്കും. ഊഹക്കച്ചവടത്തില് നേട്ടങ്ങൾ . ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. . അവിചാരിതമായ ധനലാഭമുണ്ടാകും. .
വിശാഖം : പുതിയ തൊഴിലിൽ പ്രവേശിക്കുവാൻ കഴിയും . ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിക്കാതെ ശ്രദ്ധിക്കുക , ഗൃഹാന്തരീക്ഷത്തില് ശാന്തത, ജോലി സ്ഥലത്ത് എന്തെങ്കിലും അനുകൂല മാറ്റങ്ങൾ പ്രതീക്ഷിക്കാം.
അനിഴം : സുഹൃത്തുക്കളുമായി കലഹങ്ങള്ക്കു സാധ്യത. പണമിടപാടുകളില് ചതിവു പറ്റാന് സാധ്യത. പിതാവിന് അരിഷ്ടതകള്, തൊഴിൽ പരമായി അനുകൂല സ്ഥിതി . വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കുവാൻ അല്പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.
തൃക്കേട്ട : അപ്രതീക്ഷിത ധനനഷ്ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും , ലഹരിവസ്തുക്കളില് താല്പര്യം വര്ധിക്കും. വിലപ്പെട്ട രേഖകള് കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്ഘയാത്രകള് ഒഴിവാക്കുക, ബന്ധുജങ്ങളുമായി സംസാരത്തിലൂടെ വിരോധം ഉണ്ടാകുവാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക .
മൂലം : ആരോഗ്യപരമായി നില നിന്നിരുന്ന വിഷമതകൾ ശമിക്കും , മുതൽ മുടക്കിയിരുന്ന പദ്ധതികളിൽ നിന്ന് ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്ധിക്കും. കടങ്ങള് വീട്ടുവാന് സാധിക്കും. ജീവിതപങ്കാളിയിൽ നിന്ന് മികച്ച പിന്തുണ എല്ലാക്കാര്യത്തിലും ലഭിക്കും. സന്താനങ്ങള്ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.
പൂരാടം : തൊഴിലന്വേഷകര്ക്ക് അനുകൂല ഫലം, സ്വയം തൊഴിലു കളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച വിജയം, സുഹൃത്തുക്കളുടെ ഇടപെടല് വഴി പെട്ടെന്നുള്ള കാര്യ സാധ്യം. വിവാഹാലോചകള് തീരുമാനത്തിലെത്തും. കടങ്ങള് വീട്ടുവാനും പണയ ഉരുപ്പടികള് തിരിച്ചെടു ക്കുവാനും സാധിക്കും. സഹോദരങ്ങള്ക്കുവേണ്ടി പണം ചെലവഴിക്കേണ്ടി വരും.
ഉത്രാടം : പൊതുപ്രവർത്തന രംഗത്ത് നേട്ടങ്ങൾ , മേലുദ്യോഗസ്ഥരില് നിന്ന് പ്രശംസ ലഭിക്കും. ഇരുചക്ര വാഹനത്താൽ പരുക്കിനു സാധ്യത. വാഹനത്തി നോ വീടിനോ അറ്റകുറ്റപ്പണികൾ വേണ്ടിവരും , സഹപ്രവര്ത്തകരുമായി നിലനിന്നിരുന്ന തര്ക്കങ്ങള് പരിഹൃതമാകും. തടസങ്ങൾ തരണം ചെയ്യുവാന് സാധിക്കും.
തിരുവോണം : വിവാഹം ആലോ ചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബന്ധുജനഗുണം വര്ധിക്കും.മനസ്സിൽ നിലനിന്നിരു ന്ന ആഗ്രഹങ്ങൾ സാദ്ധ്യമാകും , വ്യവഹാര വിജയം പ്രതീക്ഷിക്കാം, കൂടുതലായി യാത്രകൾ വേണ്ടിവരും , സ്വജന ങ്ങളില് നിന്നുള്ള സാമ്പത്തിക സഹായവും പ്രതീക്ഷിക്കാം, മംഗള കർമ്മങ്ങളിൽ സംബന്ധിക്കും.
അവിട്ടം : സര്ക്കാര് ജീവനക്കാര്ക്ക് അർഹതപ്പെട്ട പ്രമോ ഷന് ലഭിക്കും, തൊഴിലന്വേഷകർ ഇന്റര്വ്യൂവില് നേട്ടം കൈവരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ പുതിയ ജോലി ലഭിക്കുവാനും സാധ്യത, ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും , സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം, യാത്രകൾ വേണ്ടിവരും, മാനസിക സംഘർഷം അനുഭവപ്പെടും.
ചതയം : സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടും , ഉറ്റ സുഹൃത്തിന്റെ ഇടപെടല് മൂലം കടങ്ങൾ വീട്ടുവാൻ അവസരമൊരുങ്ങും, നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കള് തിരികെ ലഭിക്കും. വാസസ്ഥാനമാറ്റത്തിനു സാദ്ധ്യത നിലനിൽക്കുന്നു , ഉദ്യോഗസ്ഥര്ക്ക് സ്ഥാനക്കയറ്റം ലാഭിക്കാം , കൂടുതലായി പണച്ചെലവുള്ള കാര്യങ്ങളില് ഏര്പ്പെടും. പൊതുപ്രവര്ത്തകർക്ക് പിന്തുണയേറും.
പൂരുരുട്ടാതി : ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും , ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള് വിജയം കൈവരിക്കും. സ്വന്തം ബിസിനസ്സിൽ നിന്നു ധനലാഭം പ്രതീക്ഷിക്കാം.. മത്സരപ്പരീക്ഷ, ഇന്റര്വ്യൂ ഇവയില് വിജയിക്കും. പുതിയ ഗൃഹോപകരണങ്ങൾക്ക് പണം മുടക്കും, സന്താനങ്ങളുടെ കാര്യത്തിൽ മാനസിക ഉത്കണ്ഠ .
ഉത്രട്ടാതി : , എല്ലാക്കാര്യത്തിലും അലസത മുന്നിട്ടു നിൽക്കും , . രാഷ്ട്രീയരംഗത്തു പ്രവര്ത്തിക്കുന്നവര്ക്ക് എതിര്പ്പുകള് നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്ധിക്കും. ലഹരി വസ്തുക്കളിൽ നിന്ന് മോചനം നേടുവാൻ ശ്രമിക്കുന്നവർക്ക് കാര്യാ വിജയം , , അന്യരുടെ ഇടപെടൽ മൂലം കുടുംബത്തില് ചില്ലറ പ്രശ്നങ്ങളുണ്ടാകാം. കേസ്, വ്യവഹാരങ്ങള് എന്നിവയിൽ വിജയം.
രേവതി : അനാവശ്യമായ മനോവിഷമം അലട്ടും , ശാരീരികമായി എന്തെങ്കിലും അരിഷ്ടതകള് നേരിടും. ബിസിനസുകളില് നിന്ന് മികച്ച നേട്ടം.ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തില് ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ദീര്ഘയാത്രകള് വേണ്ടിവരും. സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടി വരും