മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്ക് ലഭിക്കും: കെ സുരേന്ദ്രനെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ.


തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിരീക്ഷകർക്കെതിരെയുള്ള സുരേന്ദ്രൻ്റെ പ്രതികരണം വലിയ ചർച്ചയാകുന്നതിനിടെയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ”വൈകുന്നേരം ചാനലിൽ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കാർ കുറേയെണ്ണം, അവർ സുരേഷ് ഗോപിയെ തോൽപ്പിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നുണ്ടെന്ന് അവർ പറയുന്നു” – കെ സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോൾ ഇങ്ങനെയാണ് പറഞ്ഞത്.

പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രൻറെ പേര് പറയാതെയുള്ള കുറിപ്പിൽ ശ്രീജിത്ത് പണിക്കർ ചോദിച്ചിട്ടുള്ളത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയത് നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.



Previous Post Next Post