കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു.സംഭവത്തിൽ കേരളപുരം സ്വദേശിയായ പ്രതിയെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. മർദ്ദനത്തിൽ മകളുടെ തോളിന് പൊട്ടലുണ്ട്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
10 വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം..കുട്ടിയുടെ തോളെല്ല് പൊട്ടി…
Jowan Madhumala
0