മധ്യപ്രദേശിലെ മാണ്ട്ലയിൽ ഫ്രിഡ്ജിൽ ബീഫ് കണ്ടെത്തിയതിന് പിന്നാലെ 11 വീടുകൾ ഇടിച്ചു നിരത്തി. പൊലീസ് നടത്തിയ പരിശോധനയിലാണ് വീടുകളിലെ ഫ്രിഡിജിൽ നിന്ന് ബീഫ് കണ്ടെത്തിയത്. സർക്കാർ ഭൂമി അനധികൃതമായി കയ്യേറി നിർമ്മിച്ച വീടുകളെന്ന് ആരോപിച്ചാണ് നടപടി.
നയൻപുരിലെ ഭൈൻവാഹിയിൽ വന്തോതിൽ പശുക്കളെ കശാപ്പിനായി ബന്ദികളാക്കിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് പരിഷേധന നടത്തിയിരുന്നു. സ്ഥലത്ത് നിന്ന് 150 പശുക്കളെ കണ്ടെത്തി. സംഭവത്തിൽ ഒരാളായിരുന്നു. പശുക്കളെയും പോത്തിറച്ചിയെയും കണ്ടെടുത്തതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ബാക്കിയുള്ള 10 പേർക്കായി തിരച്ചിൽ നടക്കുന്നതിനിടെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതായും എസ്പി പറഞ്ഞു.
രണ്ട് പ്രതികളുടെ ക്രിമിനൽ പശ്ചാത്തലം ശേഖരിക്കാനുള്ള ബാക്കിയുള്ളവരുടെ വിവരങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പോലീസ് വൃത്തങ്ങൾ അറിയിച്ചു. റച്ചിയുടെ സാമ്പിൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെന്നും എസ്പി അറിയിച്ചു. പശുക്കളെ കശാപ്പ് ചെയ്യുന്നത് മധ്യപ്രദേശിൽ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.