കൂരോപ്പട: കൂരോപ്പട പഞ്ചായത്തിലെ 12-ാം മൈൽ കുരിശ് പറയർകുന്ന് ഇളംകാവ് റോഡിലെ സഞ്ചാരതടസ്സം സൃഷ്ടിച്ചിരുന്ന വമ്പൻ ഗർത്തം ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി നികത്തി സഞ്ചാരയോഗ്യമാക്കി. കൂരോപ്പട പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ വർഗീസ് താഴത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ശ്രമദാനം മണ്ഡലം പ്രസിഡണ്ട് ശ്രീമതി മഞ്ജു പ്രദീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജന സെക്രട്ടറി ശ്രീ.k k രാജൻ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കല്ലടപ്പള്ളി കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് AG സദാശിവൻ യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ശരത് ശർമ്മ ഒബിസി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ മണ്ഡലം സെക്രട്ടറി ബിജയ് ബി നായർ കമ്മിറ്റിയംഗം മോഹനൻ ബൂത്ത് ഭാരവാഹികളായ രമേശൻ, വിനോദ് , ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി.