പ്രായ പൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് മരണം വരെ കഠിന തടവും 14.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു




ആറ്റിങ്ങൽ : പ്രായ പൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന്മരണം വരെ കഠിന തടവും 14.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുട്ടികളുടെ അമ്മയോട് അടുപ്പം സ്ഥാപിച്ച ശേഷം രണ്ടാം അച്ഛനായി കൂടെ താമസിച്ചിരുന്ന പ്രതി അതിജീവിതകളെ രണ്ടുവർഷക്കാലത്തിലധികം നിരന്തരം ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയും, നിർബന്ധിച്ച് മദ്യം കുടിപ്പിച്ചും, ദേഹോപദ്രവം ഏൽപ്പിച്ചും, മരണ ഭയപ്പെടുത്തിയും അതിക്രമം പ്രവർത്തിച്ചു വരികയായിരുന്നു. അതിജീവിതകളുടെ അമ്മയോടൊപ്പം ഭർത്താവ് എന്ന നിലയിൽ താമസിച്ചു വന്ന ബന്ധുവായ ബിനുകുമാർ(43)നെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് വ്യത്യസ്ത കേസുകളിലായി കഠിനതടവ് ഉൾപ്പെടെ ജീവിതാന്ത്യം വരെ ജയിലിൽ ജീവപര്യന്തം തടവും, 14.5 ലക്ഷം രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്.
ഇത് പോക്സോ കേസുകളിൽ ഇതു വരെയുണ്ടായ വിധികളിൽ ഏറ്റവും ഉയർന്ന ശിക്ഷ യാണ് പ്രതിക്ക് ലഭിച്ചത്.

രണ്ട് പെൺകുട്ടികളോടും അതിക്രമം നടത്തിയത് സംബന്ധിച്ച് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത പ്രകാരം ഇരു കേസുകളിലും വിചാരണ പൂർത്തിയാക്കിയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ബിജുകുമാർ.സി.ആർ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ഇരു കേസുകളിലും ശിക്ഷ വിധിച്ചത്.

പ്രതിയോടൊപ്പം താമസിക്കേണ്ടി വന്ന ബാല്യം സമാനതകളില്ലാത്ത ക്രൂരതകളാണ് സഹോദരങ്ങളായ അതിജീവിതകൾക്ക് അനുഭവിക്കേണ്ടി വന്നത്. പ്രതിയുടെ മാതൃ സഹോദരി പുത്രിയുടെ കുട്ടികളാണ് അതിജീവിതകൾ. കുട്ടികളുടെ അമ്മയിൽ പ്രതിയ്ക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. അതിജീവിതകൾ കുട്ടിമുതിർന്നതു മുതൽ പ്രതി ബോധപൂർവ്വം അവസരം സൃഷ്ടിച്ച് കുട്ടികളോട് ലൈംഗികാതിക്രമം പ്രവർത്തിക്കുകയും, നിർബന്ധിച്ച മദ്യം കഴിപ്പിക്കുകയും, ശാരീരിക ഉപദ്രവത്തിന് വിധേയമാക്കുകയും, അസുഖാവസ്ഥയിൽ പോലും ആശുപത്രിയിൽ എത്തിക്കാതിരിക്കുകയും ചെയ്യുന്ന ക്രൂരത പ്രവർത്തിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.
Previous Post Next Post