പാലാ എക്സൈസ് പാർട്ടി നടത്തിയ രാത്രികാല
പട്രോളിങ്ങിൽ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷന് സമീപം വെച്ച് കെഎസ്ആർടിസി ബസ്സിൽ മാഹിയിൽ നിന്നും വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന
കേരളത്തിൽവില്പ്പന നിരോധിച്ചിട്ടുള്ള 15 കുപ്പി പുതുച്ചേരി( മാഹി )നിർമ്മിത മദ്യംപിടികൂടി. ഇതു മായി ബന്ധപ്പെട്ട് മിനചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ഉള്ളനാട് കരയിൽ കളപ്പുരക്കൽ വീട്ടിൽ ഔസേപ്പ് മകൻ ബേബി ജോസഫ് 64 എന്ന ആളെ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തുകേസെടുത്തു.
ഞായറാഴ്ച വെളുപ്പിന് 2,45 മണിയോടുകൂടി ഇയാൾ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷിനിൽ കെഎസ്ആർടിസി ബസ്സിൽ വന്നിറങ്ങി നിൽക്കുമ്പോഴണ്, 15 കുപ്പി മാഹി മദ്യം സഹിതം അറസ്റ്റിൽ ആകുന്നത്.
റെയ്‌ഡിൽ പാലാ റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ കെ വി, കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രഞ്ജിത്ത് നന്ദിയാട്ട്, പാലാ റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ ജയദേവൻ ആർ തുടങ്ങിയവർ പങ്കെടുത്തു.