ജി. സി. സി. ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം ജൂൺ 16,17, തീയതികളിൽ ബഹ്‌റിനിൽ

.
മനാമ : ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ബഥെൽ ട്രേഡിങ് ഡബ്ല്യൂ. എൽ. എൽ സ്പോൺസർ ചെയ്യുന്ന വി. വി. ആൻഡ്രൂസ് വലിയവീട്ടിൽ മെമ്മോറിയൽ ഏവർറോളിംഗ് ട്രോഫിക്കും, കെ. ഇ. ഈശോ ഈരേച്ചേരിൽ ഏവർറോളിംഗ് ട്രോഫിക്കും, സെഫോറ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റട്ട് ഏവർറോളിംഗ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടിയുള്ള പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം " പവിഴോത്സവം - 2024" സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ ജൂൺ 16, 17 തീയതികളിൽ നടത്തപ്പെടുന്നു.

 ഖത്തർ, കുവൈറ്റ്, യു. എ. ഇ, ബഹ്‌റിൻ ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. മികച്ച നാടൻ പന്ത് കളി താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു. കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. സന്ദീപ് എസ്. കരോട്ട്കുന്നേൽ, പ്രമുഖ നാടൻ പന്ത് കളി താരം കമ്പംമേട് ടീമിന്റെ ശ്രീ. ബിജോമോൻ സ്കറിയ എന്നിവർ ടൂർണമെന്റിന്റെ ആദ്യവസാനം പങ്കെടുക്കും എന്നും സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് നിഖിൽ മീനടം - 
PH: +973 3468 2068
Previous Post Next Post