രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല



രാജസ്ഥാനിൽ ജയിച്ചതോടെ സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവിക്കു 2033 വരെ ഭീഷണിയില്ല. കേരളം, ബംഗാൾ, തമിഴ്നാട്, ത്രിപുര എന്നീ നാലു സംസ്ഥാനങ്ങളിൽ സിപിഐഎമ്മിനു സംസ്ഥാന പാർട്ടി പദവിയുള്ളതിനാലാണ് നിലവിൽ ദേശീയ പാർട്ടിയായി തുടരുന്നത്. എന്നാൽ ബംഗാളിൽ 2026 ൽ സംസ്ഥാന പദവി നഷ്ടമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയാണ് ആശ്വാസമായി രാജസ്ഥാനിലെ വിജയം.
ലോക് സഭാ തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾക്ക് രാജ്യത്ത് എട്ടു സീറ്റ് മാത്രമാണ് ലഭിച്ചത്. ദേശീയതലത്തിൽ സിപിഐഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഐ എംഎൽ രണ്ടു സീറ്റും നേടി. കേരളത്തിലെ ഒന്നിനു പുറമേ തമിഴ്നാട്ടിൽ രണ്ടിടത്തും രാജസ്ഥാനിൽ ഒരിടത്തുമാണ് സിപിഐഎം ജയിച്ചത്. രാജസ്ഥാനിൽ സികാർ മണ്ഡലത്തിൽ സംസ്ഥാന സെക്രട്ടറി ആംരാ റാം 72,896 വോട്ടിനാണ് ജയിച്ചത്.
Previous Post Next Post