ഹൂസ്റ്റൺ സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾ ഓർത്തഡോക്‌സ് ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പെരുന്നാൾ ആഘോഷം ഈ വർഷം 29, 30 തിയ്യതികളിൽ നടക്കുന്നു.


ഹൂസ്റ്റൺ: സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾ ഓർത്തഡോക്‌സ് ഇടവകയിൽ ആണ്ടുതോറും നടത്തിവരുന്ന പെരുന്നാൾ ആഘോഷം ഈ വർഷം 29, 30 തിയ്യതികളിൽ നടക്കുന്നു.

29 ശനിയാഴ്ച വൈകുന്നേരം ആറിന് പതാക ഉയർത്തൽ, സന്ധ്യാ പ്രാർത്ഥന, ഗാനശുശ്രുഷ, വചന ശുശ്രുഷ, റാസ എന്നിവയ്ക്ക് ശേഷം എട്ടുമണിക്ക് ശേഷം സ്നേഹവിരുന്നും കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്.
30 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പ്രഭാത പ്രാർത്ഥന ആരംഭിച്ചു, ഒൻപതിന് നടക്കുന്ന റവ: തോമസ് മാത്യു അച്ഛൻ്റെയും( മാനേജർ, ഊർഷലേം അരമന ), റവ: പൗലോസ് പീറ്റർ അച്ഛൻ്റെയും മുഖ്യ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാനയും നടത്തി. പിന്നീട് റാസ, ആശീർവാദം, നേർച്ചവിളമ്പ് തുടങ്ങിയവയ്ക്ക് ശേഷം പതാക താഴ്ത്താതെ പെരുന്നാൾ അവസാനിക്കുന്നു.
പ്രസ്തുത പരിപാടികളിൽ വന്നുചേർന്നു അനുഗ്രഹം പ്രാപിക്കാൻ ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു കൊള്ളുന്നതായി ഇടവക വികാരി റവ: ഫാദർ ഡോ: ഐസക് ബി പ്രകാശ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി റവ: ഫാദർ ഡോ: ഐസക്ക് ബി പ്രകാശ് (832-997-9788), ട്രസ്‌റ്റി ശ്രി രാജു സ്കറിയ(832-296-9294), സെക്രട്ടറി ശ്രീ റിജോ ജേക്കബ്(832-768-9935) എന്നിവരുമായി ബന്ധപെടുക.
Previous Post Next Post