വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് അപകടം; 2 പേർ മരിച്ചു







ആലപ്പുഴ: മാവേലിക്കര തഴക്കരയിൽ പുതുതായി നർമിച്ച വീടിന്‍റെ തട്ട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ 2 തൊഴിലാളികൾ മരിച്ചു. ചെട്ടിക്കുളങ്ങര സുരേഷ് (52) മാവേലിക്കര പുതുച്ചിറയിൽ ആനന്ദൻ (55) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം.
സംഭവ സ്ഥലത്തു വച്ചു തന്നെ തൊഴിലാളികൾ മരിച്ചു. അ​ഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയെങ്കിലും ഇരുവരേയും രക്ഷിക്കാനായില്ല
Previous Post Next Post