ചക്രവാതച്ചുഴി: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്






തിരുവനന്തപുരം: കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ ആന്ധ്രാ തീരത്തിനും വടക്കൻ തമിഴ്നാടിനും സമീപത്ത് മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കേരളാ തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ ഇടത്തരം മഴ പെയ്യുമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം ഇടിമിന്നലും 40 കിലോമീറ്റര്‍ വേഗത്തിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യത പ്രവചിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. എറണാകുളത്തും കോഴിക്കോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് വിവരം. നാളെ നാല് ജില്ലകളിൽ യെലൊ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നാളെ യെലൊ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
Previous Post Next Post