നിലവിലെ പ്രൈവറ്റ് ബസ് പാസ് ജൂൺ 30 വരെ വിദ്യാർഥികൾക്ക് ഉപയോഗിക്കാം



കോഴിക്കോട്: നിലവിലുള്ള പാസ്സ് ഉപയോഗിച്ച്  വിദ്യാർഥികൾക്ക് ജൂൺ  30 വരെ പ്രൈവറ്റ് ബസുകളിൽ ഈ അധ്യയന വർഷം  യാത്ര ചെയ്യാം.
ഗവൺമെൻ്റ്,  എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക്  സ്ഥാപനത്തിൻ്റെ ഐഡി കാർഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാം. സ്വകാര്യ  സ്ഥപനങ്ങളിലെയും സെൽഫ് ഫിനാൻസിങ് കോളേജിലെയും വിദ്യാർഥികൾക്ക് ആർ ടി ഒ നൽകുന്ന പാസ് ഉപയോഗിച്ചെ   യാത്ര ചെയ്യാൻ സാധിക്കു. 
എ ഡി എം  കെ നവീൻ ബാബുവിൻ്റെ അധ്യക്ഷതയിൽ  കലക്ടറേറ്റിൽ ചേർന്ന സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയുടെതാണ്  ഈ തീരുമാനങ്ങൾ. 
വിദ്യാർഥികളുടെ പാസ്സിൻ്റെ നിറം മാറ്റുവാനും വലിപ്പം കൂട്ടുവാനും യോഗം തീരുമാനിച്ചു.  ബസിലെ ജീവനക്കാരും വിദ്യാർഥികളും സൗഹൃദപരമായും മാതൃക പരമായും ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.


Previous Post Next Post