എറണാകുളം: കാക്കനാട് ഡിഎൽഎഫ് ഫ്‌ലാറ്റിൽ 350ഓളം പേർക്ക് ഛർദ്ദിയും വയറിളക്കവും. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഫ്‌ളാറ്റിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. ശാരീരികാസ്വാസ്ത്യം തോന്നിയവരെല്ലാം ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ഫ്‌ളലാറ്റിലെത്തി കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു.
അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുഞ്ഞുങ്ങൾക്കും രോഗം പിടിപെട്ടിട്ടുണ്ട്. വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ പ്രഥമിക പരിശോധനയിലെ നിഗമനം. എന്നാൽ, പരിശോധനാ ഫലം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.