ചെന്നൈ: ചിത്തിരമാസത്തിൽ പിറന്ന ആൺകുഞ്ഞ് കുടുംബത്തിന് ദോഷമാണെന്ന ജ്യോത്സ്യന്‍റെ പ്രവചനത്തെത്തുടർന്ന് പിഞ്ചു കുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കിക്കൊന്നു. തമിഴ്നാട് അരിയല്ലൂരിലാണ് സംഭവം. 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് ശുചിമുറിയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയത്. മുത്തച്ഛൻ വീരമുത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു
മൂന്നു ദിവസം മുൻപാണ് ശുചിമുറിയിലെ വെള്ളപ്പാത്രത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് മുത്തച്ഛൻ ഉൾപ്പെടെയുള്ളവരാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ജ്യോത്സ്യനെതിരേയും കേസെടുത്തിട്ടുണ്ട്