കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വ്വേയര്‍ വിജിലന്‍സ് പിടിയിൽ. മണ്ണാര്‍ക്കാട് താലൂക്ക് സര്‍വേയര്‍ പി സി രാമദാസ് ആണ് പിടിയിലായത്.പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റവുമായി ബന്ധപ്പെട്ട് 40,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.
വസ്തു തരംമാറ്റത്തിന് സ്ഥലം ഉടമയോട് രാമദാസ് 75,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. പിന്നീട് വിലപേശി 40,000 രൂപ തന്നാല്‍ ഇടപാട് ശരിയാക്കാമെന്ന് സര്‍വേയര്‍ അറിയിച്ചു.തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 40,000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെ ചിറയ്ക്കല്‍പ്പടിയില്‍ വെച്ചാണ് സര്‍വേയര്‍ രാമദാസിനെ കസ്റ്റഡിയിലെടുക്കുന്നത്.അറസ്റ്റിലായ രാമദാസ് 2016ലും സമാന കേസില്‍ പിടിയിലായിട്ടുണ്ടെന്ന് വിജിലന്‍സ് പറഞ്ഞു.