പോക്സോ കേസില്‍ അറസ്റ്റിലായ 51 കാരനെതിരെ വീണ്ടും പോക്സോ കേസ്….



കോഴിക്കോട് താമരശ്ശേരിയില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അമ്പത്തിയൊന്നുകാരനെതിരെ വീണ്ടും പോക്സോ കേസ്. ഈങ്ങാപ്പുഴ സ്വദേശി അഷ്റഫിനെതിരെയാണ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിനാണ് കേസ്.പത്ത് വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് അഷ്‌റഫിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ കേസില്‍ പ്രതി കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലാണ്. പിന്നാലെയാണ് പ്രതി നടത്തിയ മറ്റൊരു അതിക്രമത്തിന്റെ വിവരം കൂടി പുറത്തുവരുന്നത്. ഏഴ് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നെന്ന കാര്യം രക്ഷിതാക്കളാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് താമരശ്ശേരി പൊലീസ് അഷ്റഫിനെതിരെ പോക്സോ വകുപ്പ് പ്രകാരം മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഇരകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതി കൂടുതല്‍ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. അമ്പത്തിയൊന്നുകാരനായ പ്രതി പെയിന്റിംഗ് തൊഴിലാളിയാണ്.


Previous Post Next Post