നീറ്റ് യുജി പരീക്ഷ ഫലം പ്രഖ്യാപിച്ചു; 67 പേര്‍ക്ക് ഒന്നാം റാങ്ക്




ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് 2024 പരീക്ഷാഫലം പ്രഖ്യാപിച്ചു. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ exams.nta.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലമറിയാം.

ഈ വര്‍ഷം 67 ഉദ്യോഗാര്‍ത്ഥികളാണ് ഒന്നാം റാങ്ക് നേടിയത്. ഉന്നവിജയം നേടിയ ഉദ്യോഗാര്‍ഥികളില്‍ രാജസ്ഥാനാണ് മുന്നില്‍. രാജസ്ഥാനില്‍ 11 ഉദ്യോഗാര്‍ത്ഥികളാണ് ഒന്നാം റാങ്ക് നേടിയത്. 547036 ആണ്‍കുട്ടികളും 769222 പെണ്‍കുട്ടികളും 10 മൂന്നാം ലിംഗക്കാരും ഈ വര്‍ഷം നീറ്റ് യുജി പരീക്ഷയ്ക്ക് യോഗ്യത നേടി. ഈ വര്‍ഷം 2406079 പേര്‍ പരീക്ഷ എഴുതിയതില്‍ 2333297 പേര്‍ പരീക്ഷ എഴുതിയിട്ടുണ്ട്. ആകെ 1316268 ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷയ്ക്ക് യോഗ്യത നേടിയത്.

പരീക്ഷയുടെ അന്തിമ ഉത്തരസൂചിക 2024 ജൂണ്‍ 3-ന് ലഭ്യമായിരുന്നു. ഉത്തരസൂചിക പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. മെയ് അഞ്ചിനാണ് പരീക്ഷ നടന്നത്. പ്രൊവിഷണല്‍ ഉത്തരസൂചിക മെയ് 29-ന് പുറത്തുവിട്ടിരുന്നു. ഒബ്ജക്ഷന്‍ വിഡോ 2024 ജൂണ്‍ 1-ന് അവസാനിച്ചു.

ഇന്ത്യക്ക് പുറത്തുള്ള 14 നഗരങ്ങള്‍ ഉള്‍പ്പെടെ 557 നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി 24 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
Previous Post Next Post