കോട്ടയം ജില്ലയ്ക്ക് ജൂലൈ ഒന്നിന് 75-ാം പിറന്നാൾ ആഘോഷം "കളറാക്കാൻ " ജില്ലാ ഭരണകൂടം.


1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്.
75 വർഷം തികയുന്ന ഈ ജൂലൈ ഒന്നിന് കലാപരിപാടികളും നൈറ്റ്‌ലൈഫും ഫുഡ്‌ഫെസ്റ്റും അടക്കമുള്ള പരിപാടികളോടെ നിറപ്പകിട്ടാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം.
കോട്ടയം ജില്ലയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ പ്രാഥമിക ചർച്ചകൾ നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Previous Post Next Post