ചെങ്ങന്നൂർ കാരയ്ക്കാട് - പാറയ്ക്കൽ ആശാൻപടി ജംഗ്ഷനിൽ കഴിഞ്ഞദിവസം പുലർച്ചെ മൂന്നുമണിക്കാണ് മോഷണ ശ്രമം നടന്നത്.
ഹാപ്പി വില്ലയിൽ സുരേന്ദ്രന്റെ വീട്ടിൽ
പുലർച്ചെ 3:00 മണിക്ക്
മുഖംമൂടി ധാരികളായ രണ്ടുപേർ വീട്ടിലെത്തി കോളിംഗ് ബെൽ അടിക്കുകയും മുൻ വാതിൽ ബലമായി അടിച്ചു തുറക്കാൻ ശ്രമിക്കുകയും ചെയ്തു. ശബ്ദം കേട്ട് ഉണർന്ന് വീട്ടുടമ സിസിടിവില്‍ നോക്കിയപ്പോൾ പുറത്ത് രണ്ട് പേർ നിൽക്കുന്നതായും ഇവർ മുഖംമൂടി ധരിച്ചിരിക്കുന്നതിനായി കണ്ടു. തുടർന്ന് അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം പറയുകയും ഇവരുടെ വീടുകളിൽ പുറത്ത് ലൈറ്റുകൾ തെളിഞ്ഞതോടെ മോഷ്ടാക്കൾ ഓടിമറയുകയുമായിരുന്നു.
വീട്ടുകാരെ വിളിച്ചുണർത്തി ആക്രമിച്ച മോഷണം നടത്തുന്ന സംഘമാണെന്ന് നാട്ടുകാർ പറയുന്നു.ഇതുമൂലം ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ.