ഷൊർണൂരിലെ വിവാഹ സത്കാര ചടങ്ങിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ. വധുവും വരനുമടക്കം 150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വെൽക്കം ഡ്രിങ്കിലെ ഐസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം
സംഭവത്തിന്റെ അടിസ്ഥാനത്തിൽ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസൻസ് രണ്ട് മാസത്തേക്ക് റദ്ദാക്കി. പാചകക്കാർക്ക് ആരോഗ്യ കാർഡ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടി.
ചടങ്ങ് നടത്തിയ ഓഡിറ്റോറിയത്തിലെ വെള്ളം പരിശോധനക്ക് അയക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.