പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം…സിപിഎം ഓഫീസിൻ്റെ മുന്നിൽ യുഡിഫ് പടക്കം പൊട്ടിച്ചു…


ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രവർത്തകരെ പിടിച്ചു മാറ്റി. അതേസമയം, യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തന്നെ തുടരുകയാണ്
Previous Post Next Post