ഇടതുപക്ഷം ഹൃദയപക്ഷമെങ്കിലും തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചുള്ള തന്റെ പ്രതികരണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യാക്കോബായ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിവരദോഷിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു. കാരണഭൂതനെ ആരും ചോദ്യംചെയ്യരുതെന്നാണ് പിണറായിയുടെ നിലപാടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.
പ്രളയവും മഹാമാരികളും എപ്പോഴും രക്ഷയ്ക്കെത്തണമില്ലെന്ന് ഉള്‍പ്പെടെയുള്ള ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക് പോസ്റ്റാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. പറഞ്ഞതില്‍ മാറ്റമില്ലെന്നും കൂടുതലൊന്നും പറയാനില്ലെന്നുമായിരുന്നു മാര്‍ കൂറിലോസിന്റെ മറുപടി. മാര്‍ കൂറിലോസിന് പിന്തുണയുമായി സി.ഐ.ടി.യു പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്‍റും സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗവുമായ കെ.പ്രകാശ് ബാബു എത്തി. വിമർശിക്കുന്നവരെല്ലാം ശത്രുക്കളല്ല എന്ന എഫ്ബി പോസ്റ്റിന് പിന്നാലെ കൂറിലോസിനൊപ്പം വേദി പങ്കിട്ട് പരസ്യമായ പിന്തുണച്ചു.
വിവരദോഷി പരാമര്‍ശം മുഖ്യമന്ത്രിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതെന്ന് പ്രതിപക്ഷനേതാവ് പിണറായിക്ക് വിവരം ഉള്ളതുകൊണ്ട് എല്ലാവരെയും വിവരദോഷിയെന്ന് വിളിക്കാമെന്ന് രമേശ് ചെന്നിത്തലയുടെ പരിഹാസം. മുഖ്യമന്ത്രി സൂക്ഷിക്കണമായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേന്‍ എന്നാല്‍ മുഖ്യമന്ത്രിയുടെ