✒️ ജോവാൻ മധുമല
തിരു: പാമ്പാടി വില്ലേജ് ആഫീസ് വിഷയം ശക്തമായി സഭയിൽ ഉന്നയിച്ച് ചാണ്ടി ഉമ്മൻ പാമ്പാടി വില്ലേജ് ഓഫീസ് പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് രണ്ട് വർഷം കഴിഞ്ഞു
കാട് പിടിച്ച് കിടക്കുകയാണ് നിലവിൽ ഈ സ്ഥലം ഇതിൻ്റെ ശിലാഫലകം ഇപ്പോൾ പാമ്പാടി കമ്യൂണിറ്റി ഹാളിൽ ഭദ്രമായി ഇരിക്കുന്നു എന്നത് രസകരമായ കാര്യമാണ്
ഈ ശിലാഫലകം കണ്ടു കിട്ടിയതായും ചാണ്ടി ഉമ്മൻ സഭയിൽ പറഞ്ഞു
അതേ സമയം മണ്ണ് നീക്കം ചെയ്യുന്നതിൽ ഉള്ള സാങ്കേതിക പ്രശ്നമാണ് എന്ന മുടന്തൻ ന്യായമാണ് ഉത്തരമായി നൽകിയത് എന്നത് കൗതുകം
കൂടാതെ നിലവിൽ വില്ലേജ് ആഫീസ്
റീ ബിൽ ഇൻഷേറ്റീവ്
കേരളയിൽ ഉൾപ്പെടുത്തി പദ്ധതി മുന്നോട്ട് വച്ചങ്കിലും അവർ ഈ കാര്യം തള്ളിക്കളഞ്ഞു ,തുടർന്ന് മുടന്തൻ ന്യായങ്ങൾ നിരത്തി പണി നീണ്ടുപോയി എന്നതാണ് യാഥാർത്ഥ്യം
ഇനി നിലവിൽ ഉള്ള സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കെട്ടിടം പണി എന്ന് പൂർത്തിയാക്കും എന്നത് കണ്ടറിയണം