സിപിഐഎം പിന്തുണ..രാമങ്കരി പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ…


രാമങ്കരി പഞ്ചായത്തിൽ സിപിഐഎം പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ.പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസ്‌ പഞ്ചായത്തംഗം ആർ രാജുമോനെ തെരഞ്ഞെടുത്തു.55 വർഷമായി ഭരിക്കുന്ന പഞ്ചായത്താണ് സിപിഎമ്മിന് നഷ്ടമായത്.ഔദ്യോഗിക പക്ഷത്തുള്ള 4 സിപിഎം അംഗങ്ങളുടെയും 4 യുഡിഎഫ് അംഗങ്ങളുടെയും പിന്തുണയോടെയാണ് യുഡിഎഫിന്റെ ജയം. സിപിഎം ഔദ്യോഗിക പക്ഷം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല.

സിപിഐഎം വിമത നേതാവ് ആർ രാജേന്ദ്രകുമാറിനെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ ആയിരുന്നു കോൺഗ്രസുമായി ചേർന്ന് സിപിഐഎം ഔദ്യോഗിക പക്ഷം പഞ്ചായത്തിൽ അവിശ്വാസം കൊണ്ടു വന്നത്. തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. സിപിഐഎം അംഗങ്ങൾ വോട്ട് ചെയ്തത് വിപ്പ്കാറ്റിൽ പറത്തിയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ഈ അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി പറയണമെന്നും തോറ്റ എൽഡിഎഫ് സ്ഥാനാർത്ഥി സജീവ് ഉതുംതറ പ്രതികരിച്ചു.
Previous Post Next Post