കുവൈറ്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. രക്ഷാപ്രവർത്തനം ഊർജിതമാക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എംബസിക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.
കുവൈറ്റ് സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തരമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ നടപടികളും സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ 11 പേർ മലയാളികളാണ്. കൊല്ലം ഒയൂർ സ്വദേശി ഷമീർ, ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ്, സ്റ്റീഫൻ എബ്രഹാം, അനിൽ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വർഗീസ് എന്നിവരാണ് മരിച്ച മലയാളികളിൽ ഉൾപ്പെടുന്നത്.