കോഴിക്കോട്: പെരുമണ്ണ അരമ്പച്ചാലിൽ മണ്ണു മാറ്റുന്നതിനിടെ വലിയ പന കടപുഴകി ദേഹത്തു വീണു വയോധികയ്ക്കു ദാരുണാന്ത്യം.ചിരുതക്കുട്ടി (85) ആണ് മരിച്ചത്.ഇവരുടെ തൊട്ടടുത്ത പറമ്പിൽ വീടുനിർമാണത്തിനായി ജെസിബി ഉപയോഗിച്ച് മണ്ണു മാറ്റുമ്പോഴായിരുന്നു അപകടം.
വീടിന് പുറത്തുനിൽക്കുകയായിരുന്ന ചിരുതകുട്ടിയുടെ ശരീരത്തിലേക്ക് പനയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്.സമീപത്തുണ്ടായിരുന്ന മകൻ വിനോദിന്റെ അഞ്ചുവയസ്സുകാരിയായ മകൾ ആരാധനയ്ക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ചിരുതക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .