ഗൾഫിലെ ഫ്ലാറ്റിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഗുരുതരാവസ്ഥയിലുള്ള ഭർത്താവ് കസ്റ്റഡിയിൽ


മലയാളി യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Previous Post Next Post