പാമ്പാടി. കുവൈറ്റ് ദുരന്തത്തിൽ മരിച്ച ഇടിമാലിൽ സാമ്പു ക്ഷേർളി ദമ്പതികളുടെ മകൻ സ്റ്റെഫിൻ സാമ്പു ഏബ്രഹാമിൻ്റെ (29) സംസ്ക്കാരം നാളെ നടക്കും.
രാവിലെ ഏഴിന് മാങ്ങാനം മന്ദിരം ആശുപത്രിയുടെ മോർച്ചറിയിൽൽ നിന്നും വിലാപ യാത്രയായി കൊണ്ടുവരുന്ന മൃതദേഹം പെരംബ്രാക്കുന്നിൽ പണിയുന്ന വീട്ടിലെത്തിച്ച ശേഷം ഒൻപതിന് സെൻ്റ് മേരീസ് സിംഹാസന പള്ളിയുടെ പോരാളൂർ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു വെയ്ക്കും. 1.30 ന് സംസ്ക്കാര ശുശ്രൂഷകൾ ആരംഭിച്ച് 2.30 ന് ഐ.പി സി ബഥേൽ സഭയുടെ ഒൻപതാം മൈൽ സെമിത്തേരിയിൽ സംസ്ക്കാരം നടക്കും.