തിരുവനന്തപുരത്ത് വിതുരയില്‍ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.
തോട്ടുമുക്ക് സ്വദേശി ഷാനിന്റെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
സംഭവത്തിൽ രണ്ടുപേർ പിടിയിൽ.
ആന്ധ്ര സ്വദേശിയും സുഹൃത്തുമാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് സംഭവം.
ഷാനും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
വീടിന്റെ സിറ്റ് ഔട്ടിന് സമീപം കിടത്തിയ കുട്ടിയെ ആന്ധ്ര സ്വദേശിയും സുഹൃത്തും എടുത്തുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
പ്രതിയെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇരുവരെയും കസറ്റ്ഡിയില്‍ എടുത്ത് വിതുര പൊലീസ് അന്വേഷണം ആരംഭിച്ചു.