മൂവാറ്റുപുഴ മഞ്ഞള്ളൂർ സിപിഎം പഞ്ചായത്തംഗം റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നു മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.സംഭവത്തിൽ മഞ്ഞള്ളൂർ പഞ്ചായത്ത് മെമ്പർ സുധാകരനിൽ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കിയതായും മന്ത്രി പറഞ്ഞു.
സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പ്ലാസ്റ്റിക് കവറിലാക്കിയ മാലിന്യം സുധാകരൻ റോഡിൽ തള്ളുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ വൻ തോതിൽ പ്രചരിച്ചിരുന്നു.