പ്രവർത്തകരെ ആവേശത്തിലാഴ്ത്തി സുരേഷ് ഗോപിയുടെ റോഡ് ഷോ…….


ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വിജയിച്ച ബിജെപി നേതാവ് സുരേഷ് ​ഗോപിയുടെ റോഡ് ഷോ ആരംഭിച്ചു. വിദ്യാർഥി കോർണറിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ നിരവധി പ്രവർത്തകരാണ് അണിനിരക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ ജനത്തെ അഭിവാദ്യം ചെയ്തു കൊണ്ടാണ് സുരേഷ് ഗോപിയുടെ റോഡ് ഷോ. ഇന്നത്തെ കൂടാതെ ഏഴ് മണ്ഡലങ്ങളിലും സുരേഷ് ​ഗോപി റോഡ് ഷോ നടത്തുമെന്നാണ് വിവരം. തൃശൂരിനെ ഹൃദയത്തിൽ വെച്ച് പ്രവർത്തിക്കുമെന്ന് സുരേഷ് ​ഗോപി.
തനിക്ക് ലീഡ് ലഭിക്കാത്ത ഗുരുവായൂരിലും മുന്നിൽ എത്താൻ പ്രയത്നിക്കും. തൃശൂർ പൂരം സിസ്റ്റമാറ്റിക്ക് ആയി നടത്തും. ഇത്തവണ ഉണ്ടായ പ്രശ്നം ഒഴിവാക്കാൻ ഇടപെടും. തൃശ്ശൂരിൽ സ്ഥിര താമസം ഉണ്ടാവില്ല. കേന്ദ്ര മന്ത്രിയാകുമോ എന്നതെല്ലാം നേതൃത്വം തീരുമാനിക്കട്ടെയെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഞാൻ നിഷേധിയാവില്ല. തന്‍റെ താല്പര്യം പാർട്ടിയെ നേരത്തെ അറിയിച്ചു. സിനിമ അഭിനയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.


Previous Post Next Post